സംസ്ഥാനത്തെ റോഡുകളില്‍ വേഗപരിധി പുതുക്കി. ആറുവരി ദേശീയപാതയില്‍ 110 കി.മീറ്ററും നാലുവരിയില്‍ 100 കി.മീറ്ററുമാകും വേഗപരിധി. ഇരുചക്രവാഹനങ്ങളുടെ പരമാവധി വേഗം 60 കി.മീ. ആയി കുറച്ചു. മുചക്രവാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും – 50 കി.മീ. എം.സി റോഡ്, നാലുവരി സംസ്ഥാന പാത – 90 കി.മീ. മറ്റ് സംസ്ഥാന, ജില്ലാ റോഡുകളില്‍ – 80, നഗരറോഡുകള്‍ – 50 . ഒന്‍പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ബാധകം. അടുത്തമാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഒന്‍പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
MVD revised speed limit for vehicles in kerala