കണ്ണൂരില്‍ രാത്രിയില്‍ മലയോര മേഖലയിലേക്ക് അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി. ഏഴാം തീയതിവരെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. വിനോദസഞ്ചാരത്തിനും നിയന്ത്രണം. കോഴിക്കോട്ടും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടറുടെ ഉത്തരവ്. വയനാട്ടില്‍ മലയോരമേഖലകളിലേക്ക് രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദേശം .
സംസ്ഥാനമാകെ കനത്ത മഴയും വ്യാപക നാശനഷ്ടവും. പാലക്കാട് വടക്കഞ്ചേരിയില്‍ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ആലപ്പുഴയില്‍ മാത്രം 42 വീടുകള്‍ തകര്‍ന്നു. അടുത്തമണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടമകള്‍തന്നെ മുറിക്കണമെന്ന് റവന്യുമന്ത്രി കെ.രാജന്‍. കലക്ടറുടെ ഉത്തരവിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം മഴക്കെടുതി അവലോകന യോഗത്തിന് ശേഷം പറഞ്ഞു
heavy rain night traffic restriction in high range