ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി. പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുന്നത് ആലോചിക്കണം. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധമെന്ന് വ്യക്തമാക്കിയ കേസില്‍ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ ഈ പരാമര്‍ശം. 17 കാരിയെ 25കാരന്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ലൈംഗിക അവകാശങ്ങളും ലൈംഗിക അതിക്രമത്തില്‍ നിന്ന് സംരക്ഷണം നേടാനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു.