electricty-bill-disconected

പട്ടിണിയ്ക്ക് പിന്നാലെ പനമ്പള്ളിനഗർ സ്പോര്‍ട്സ് ഹോസ്റ്റലിനെ അധികൃതർ ഇരുട്ടിലുമാക്കി. വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ചു. ഘഡുക്കളായി തുക അടയ്ക്കാൻ അവസരം നൽകിയിട്ടും പാലിക്കാതെ വന്നതോടെയാണ് നടപടി. രാവിലെ പത്തരയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. 51,000 രൂപ ബിൽ തുകയിൽ ആദ്യ ഘഡു 13,000 രൂപ അടയ്ക്കാൻ സമയം നൽകിയിട്ട് ഹോസ്റ്റൽ അധികൃതർ അതു പോലും പാലിച്ചില്ല. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ലെങ്കിൽ ഹോസ്റ്റലിലെ കുട്ടികൾ ദുരിതത്തിലാകും.

Power cut at Panambilly Nagar Sports Hostel