bijuprabhakarksrtc-15

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവുന്നില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്ത് തുടരില്ലെന്ന കടുത്ത നിലപാടില്‍ ബിജു പ്രഭാകര്‍. നിലപാട് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു.  സി.ഐ.ടി.യു ഉള്‍പ്പടെയുള്ള  സംഘടനകളും എം.എല്‍.എമാരും കുറ്റപ്പെടുത്തുന്നതാണ് കാരണം. പ്രതിഷേധത്തിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയിലെ സാഹചര്യം ജനങ്ങളോട് വിശദീകരിക്കും. ഫെയ്സ്ബുക്കിലൂടെ അഞ്ച് ദിവസങ്ങളിലായി വിശദീകരിക്കാനാണ് തീരുമാനം. ആദ്യ വിശദീകരണം ഇന്ന് വൈകിട്ട് ആറുമണിക്ക് നല്‍കും. ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങിയതോടെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.എം.ഡി സ്ഥാനത്ത് നിന്നും ബിജുപ്രഭാകര്‍ അവധിയെടുക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Biju Prabhakar on KSRTC crisis