Muneer-ucc

ഏക വ്യക്തി നിയമത്തിനെതിരെ സെമിനാര്‍ നടത്തി സി.പി.എം മതസംഘടനകളെ അവഹേളിച്ചു എന്ന് എം.കെ മുനീര്‍ എം.എല്‍.എ. ഏക വ്യക്തി നിയമത്തില്‍ ഒരു നിലപാടും വ്യക്തി നിയമത്തില്‍ മറ്റൊരു നിലപാടും സ്വീകരിച്ച് സി.പി.എമ്മിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും. ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ ആദ്യം അപകടത്തില്‍പ്പെടുന്നത് വ്യക്തി നിയമമാണ്. മതസംഘടനാ നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു എന്ന് കരുതി അവര്‍ സി.പി.എമ്മിന് ഒപ്പമാണെന്ന് പറയുന്നത് ശരിയല്ലെന്നും സെമിനാര്‍ പ്രഹസനമായിരുന്നു എന്നും എം.കെ മുനീര്‍ മനോരമന്യൂസിനോട് പറഞ്ഞു

 

M.K. Muneer said CPM insulted religious organizations