ചലച്ചിത്ര നയരൂപീകരണത്തിനുള്ള ഷാജി എൻ.കരുൺ കമ്മറ്റിക്കെതിരെ സിനിമാമേഖലയിൽ പ്രതിഷേധം. കമ്മിറ്റി രൂപീകരിച്ചത് സിനിമാസംഘടനകളുമായി  ആലോചിക്കാതെയാണെന്ന്  ഫിലിം ചേംബർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെ പ്രതിഷേധം അറിയിച്ച് ചേംബർ കത്ത് നൽകിയെന്ന് പ്രസിഡന്റ് ജി.സുരേഷ് കുമാർ വ്യക്തമാക്കി. മഞ്ജു വാരിയർ, പത്മപ്രിയ, നിഖില വിമൽ,രാജീവ് രവി,ബി.ഉണ്ണികൃഷ്ണൻ, സന്തോഷ് ടി.കുരുവിള എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. മഞ്ജു വാരിയർ ഉൾപ്പെടെയുള്ളവർ ഗ്ളാമർ താരങ്ങളാണെന്നും നയം രൂപീകരിക്കാൻ കഴിവുള്ളവരാണ് കമ്മിറ്റിയിൽ വേണ്ടതെന്നും ജി. സുരേഷ് കുമാര്‍ തുറന്നടിച്ചു. കമ്മറ്റിക്കെതിരെ ഡബ്ല്യുസിസിയും പ്രതിഷേധം ഉയർത്തിയിരുന്നു. 

 

Film chamber against film policy committee