greenvalley

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായ മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടി.  പാതയോരത്ത് 25 ഏക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ടുകെട്ടിയത്. ആയുധപരിശീലനം അടക്കം നടത്തിയിരുന്ന പ്രധാന സ്ഥാപനമാണ് ഗ്രീൻവാലിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. എൻഐഎ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. 

 

പോപ്പുലർ ഫ്രണ്ടിന്റെ പഴയ രൂപമായ എൻഡിഎഫിന്റെ കാലം കാലം മുതൽ സജീവമായി പ്രവർച്ചിരുന്ന കേന്ദ്രമാണ് ഗ്രീൻവാലി. മഞ്ചേരി–അരീക്കോട് പാതയോരത്ത് 25 ഏക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ടുകെട്ടിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗ്രീൻവാലിയിൽ ആയുധ പരിശീലനം നൽകിയിരുന്നതായി കണ്ടെത്തലുണ്ട്. കൊലക്കേസ് പ്രതികൾക്ക് ഒളിവിൽ  കഴിയാൻ സൗകര്യം ഇവിടെ സൗകര്യമൊരുക്കിയിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു. ഗ്രീൻവാലി ഫൗണ്ടേഷന്റെ കീഴിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 

 

പോപ്പുലർ ഫ്രണ്ടിന്റെ പതിനെട്ടാമത്തെ കേന്ദ്രമാണ് കണ്ടുകെട്ടുന്നത്.  തിങ്കളാഴ്ച വൈകിട്ട് ഗ്രീൻവാലിയിൽ എത്തിയ എൻഐഎ ഉദ്യോഗസ്ഥർ വിശദമായ  കണക്കെടുപ്പിനു ശേഷമാണ് കണ്ടുകെട്ടിയതായി നോട്ടീസ് പതിച്ചത്. കേരളത്തിലെ പൊലീസിന് നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്നും എൻഐഎ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.

 

NDF Center Greenvalley was seized by the NIA