ann-mariya

ചികിത്സയും പ്രാര്‍ഥനകളും വിഫലമാക്കി ആന്‍ മരിയ ജോയ് മരണത്തിന് കീഴടങ്ങി. ഇടുക്കി ഇരട്ടയാര്‍ സ്വദേശി ആന്‍ മരിയ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ദേവാലയത്തില്‍ കുര്‍ബാനക്കിടെ കുഴഞ്ഞുവീണ ആന്‍ മരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാന്‍ നാട് മുഴുവന്‍ ഒറ്റക്കെട്ടായാണ് വഴിയൊരുക്കിയിരുന്നത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇരട്ടയാറില്‍ നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തുംവരെ എത്രയോ പേര്‍ അവള്‍ക്കായി പ്രാര്‍ഥിച്ചിട്ടുണ്ടാകും. വഴിയൊരുക്കാന്‍ വാഹനങ്ങള്‍ മാറ്റിക്കൊടുത്തിട്ടുണ്ടാകും. എല്ലാം പതിനേഴ് വയസുമാത്രം പ്രായമുള്ള മുന്‍പരിചയമൊന്നുമില്ലാത്തെ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനായിരുന്നു.. മന്ത്രി റോഷി അഗസ്റ്റിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസിന്‍റെ സഹായത്തോടെ നാട് നീളെ വഴിയൊരുക്കി അവളെ വേഗത്തില്‍ കൊച്ചിയിലെത്തിച്ചത്. 

നാടിന്‍റെ മുഴുവന്‍ പ്രാര്‍ഥനയും വിഫലമായത് ഇന്നലെ രാത്രിയിലാണ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിക്കിടക്കയില്‍ നിന്ന് അവള്‍ വിടപറഞ്ഞു.. അമൃതയിലെ ചികിത്സയ്ക്ക് ശേഷം കോട്ടയത്തേക്ക് മാറ്റിയതായിരുന്നു. മൃതദേഹം ഇന്ന് പുലര്‍ച്ചെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി..  കുഴഞ്ഞുവീണ അതേ പള്ളിയുടെ സെമിത്തേരിയിലേക്ക് ചേതനയറ്റ് നാളെ അവള്‍ തിരിച്ചുവരും.. അന്ത്യനിദ്രയ്ക്കായി.. നാളെ ഉച്ച കഴിഞ്ഞാണ് സംസ്കാരം. ജൂണ്‍ ഒന്നിനായിരുന്നു ആന്‍ മരിയ ജോയ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്