പ്രൗഢ ഗംഭീരമായി 77 –ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ വിശിഷ്ടാതിഥികളായെത്തിയത് സാധാരണക്കാരായ 1800 ഒാളം പേരാണ്. മലയാളിയായ മേജര്‍ നികിത നായരാണ് പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയെ അനുഗമിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രാജ്ഘട്ടില്‍ ആദവ് അര്‍പ്പിച്ച് ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രിയും സഹമന്ത്രിയും പ്രതിരോധ സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചു. ഗര്‍ഡ് ഒാഫ് ഒാണര്‍ പരിശോധിച്ചു. തുടര്‍ന്ന് പ്രതിരോധമന്ത്രിയും സഹമന്ത്രിയും മൂന്ന് സേനാമേധാവിമാരും സംയുക്ത സേനാമേധാവിയും പ്രധാനമന്ത്രിയെ ചടങ്ങിലേയ്ക്ക് വരവേറ്റു. ദേശീയപതാക ഉയര്‍ത്തി. 21 ഗണ്‍ സല്യൂട്ട്. വ്യോമസേന ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് നരേന്ദ്ര മോദിയുടെ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗം.
വൈബ്രന്‍റ് വില്ലേജ് പദ്ധതി നടപ്പാക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ ഗ്രാമമുഖ്യന്മാര്‍, കര്‍ഷകര്‍, നഴ്സുമാര്‍, മല്‍സ്യത്തൊഴിലാളികള്‍, കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങി 1800 ഒാളം പേര്‍ അതിഥികളായെത്തി. എന്‍സിസി കേഡറ്റുകളുടെ ദേശീയ ഗാനാലാപനത്തോടെ ചെങ്കോട്ടയിലെ ചടങ്ങിന് പരിസമാപ്തി. പ്രധാനമന്ത്രി കുട്ടികളുമായി ആശയവിനിമയം നടത്തി. വഗാ–അട്ടാരി അതിര്‍ത്തിയിലും രമേശ്വരത്തെ കടലിനടിയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു.
Story Highlights: Prime Minister Narendra Modi hoists the National Flag at the Red Fort in Delhi