കേരളത്തിന്റെ ഒരുമയെയും മതനിരപേക്ഷതയെയും ശാസ്ത്ര ചിന്തയെയും പിന്നോട്ടടിക്കാൻ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ശ്രമങ്ങളെ മുളയിലേനുള്ളണമെന്നും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും ദേശീപതാക ഉയര്‍ത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തലസ്ഥാനത്തെ സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യം ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുക്കാൻ പാടില്ലെന്നെന്നും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും 2025 ഓടെ കേരളത്തെ അതി ദാരിദ്ര്യ നിർമാർജന സംസ്ഥാനമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ടപതിയുടെ മെഡലുകളും അദ്ദേഹം സമ്മാനിച്ചു

രാജ്ഭവനില്‍ ദേശീയപതാക ഉയര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മലയാളത്തിലാണ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത്. നിയമസഭയ്ക്ക് മുന്നില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പതാക ഉയര്‍ത്തി. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി എം ബി രാജേഷ്, കണ്ണൂരില്‍ പി.എ. മുഹമ്മദ് റിയാസ്,  കോഴിക്കോട് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ,വയനാട് മന്ത്രി എ.കെ.ശശീന്ദ്രൻ , മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ മന്ത്രി വി. അബ്ദുറഹിമാന്‍, തൃശൂരില്‍ മന്ത്രി കെ.രാജൻ, പാലക്കാട് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, എറണാകുളത്ത് മന്ത്രി കെ.രാധാകൃഷ്ണൻ, ഇടുക്കിയില്‍  മന്ത്രി വി എൻ വാസവൻ എന്നിവര്‍ പതാക ഉയര്‍ത്തി

കോട്ടയത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ ,ആലപ്പുഴയില്‍ മന്ത്രി പി. പ്രസാദ്, പത്തനംതിട്ടയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍,കൊല്ലത്ത് ആന്റണി രാജു എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എെകജി സെന്ററിലും പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും കെപിസിസി അസ്ഥാനമന്ദിരമായ ഇന്ദിരാഭവനില്‍ പിസിസി അധ്യക്ഷന്‍  കെ.സുധാകരനും ദേശീയപതാക ഉയര്‍ത്തി. ദക്ഷിണ റയില്‍വെ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഡിആര്‍എം എസ്. ശര്‍മ നേതൃത്വം നല്‍കി.