മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു നയം. ഓന്തിനെപ്പോലെ മുഖ്യമന്ത്രി നിറം മാറുന്നുവെന്നും സതീശന്‍ ആരോപിച്ചു. എല്ലാക്കാലത്തും എസ്.ഡി.പി.ഐയുടെയും ജമാ അത്തെ ഇസ്‌ലാമിയുടെയും പിന്തുണ സ്വീകരിച്ചിട്ടുള്ളത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിലെ പരാജയത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ട്. 24,000 വോട്ടിന്റെ ഭൂരിപക്ഷം കുറയ്ക്കാനായതില്‍ അഭിമാനം. രമ്യ ഹരിദാസിന്റെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ്. വയനാട്ടില്‍ ഇടതിന് കുറഞ്ഞ 75,000 വോട്ടിന്റെ ഉത്തരവാദിത്തം ആരെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.