mavelikara-accident

TAGS

മാവേലിക്കര കൊല്ലകടവിൽ അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെണ്മണി സ്വദേശി ശൈലേഷിന്റെ മകൻ കാശിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉണ്ടായ അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

രാത്രി മുഴുവൻ പൊലീസും ഫയർഫോഴ്സും സ്ക്യൂബ ഡൈവേഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ ഏഴരയോടെ മൃതദേഹം ലഭിച്ചത്. സ്ഥലത്തെ കനത്ത മഴയും ഒഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ബന്ധുവീട്ടിൽ ചെന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം തെറ്റി അച്ചൻകോവിലാറ്റിലേക്ക് മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തി

 

Mavelikkara accident; The body of a three-year-old boy found