പുനലൂർ മൂവാറ്റുപുഴ പാതയിൽ കുമ്പഴ മുതൽ കൂടൽ വരെ മൂന്നു മാസത്തിനിടെ മുപ്പതിലധികം അപകടങ്ങളും ഒൻപത് മരണവുമാണ് ഉണ്ടായത്. നൂറിലധികം പേർക്കാണ് ചെറുതും വലുതുമായ പരുക്കുകൾ ഏറ്റത്. അമിതവേഗവും അനധികൃത പാർക്കിങ്ങും റോഡ് നിർമാണത്തിലെ വീഴ്‌ചകളും ആണ് അപകട കാരണങ്ങൾ എന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടങ്ങളിൽ പകുതിയോളം ഉറങ്ങിപ്പോയത് കൊണ്ട് സംഭവിച്ചതുമാണ്.
ഇന്നലെ ഒരു കുടുംബത്തിലെ നാലു പേർ അപകടത്തിൽ മരിച്ച പത്തനംതിട്ട മുറിഞ്ഞകല്ലിലെ വളവിൽ അൽപ നേരം കാമറ വച്ചപ്പോൾ കണ്ട കാഴ്‌ചകളാണ് വളവെന്ന് നോക്കാതെ എതിരെ വരുന്ന വാഹനങ്ങൾ നോക്കാതെ എതിർ ട്രാക്കിലടക്കം ചീറിപ്പായുന്ന വാഹനങ്ങൾ കാറുകളാണ് അലക്ഷ്യമായി പായുന്നതിൽ ഏറെയെങ്കിലും കെഎസ്‌ആർടിസി ബസുകളും കാണാം. കാറുകളാണ് ഏറെയുമെന്ന് അപകടം നടന്ന സ്‌ഥലത്ത് കടനടത്തുന്ന തിരുനെൽവേലിസ്വദേശിനി മഹാലക്ഷ്‌മി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ മാർത്താണ്ഡം സ്വദേശികളായ രണ്ടുപേരാണ് കലഞ്ഞൂരിൽ അപകടത്തിൽ മരിച്ചത് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു വരുമ്പോൾ കാർ നിയന്ത്രണം വിട്ട് കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു മുറിഞ്ഞകല്ലിൽ തന്നെ മിനിലോറി തട്ടി ഒരാളും മല്ലശേരി മല്ലശേരിയിൽ ഇന്നലെ പുലർച്ചെ മുറിഞ്ഞകല്ലിൽ ഒരു കുടുംബത്തിലെ നാലു പേർമരിച്ച അപകടത്തിന് പിന്നാലെ വൈകിട്ടാണ് മൂന്നു കിലോമീറ്ററിനപ്പും എൺപതുവയസുകാരൻ ലോറി തട്ടി മരിച്ചത്.
നവംബർ 25ന് മല്ലശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് നാലു പേർക്ക് പരുക്കേറ്റപ്പോൾ ഡിസംബർ ഒന്നിന് ആംബുലൻസും ബസും കൂട്ടിയിടിച്ച് പന്ത്രണ്ട് പേർക്ക് പരുക്കേറ്റു ഡിസംബർ അഞ്ചിന് പകുതിലധികം അപകടങ്ങളിൽ ഡ്രൈവർ ഉറങ്ങിപ്പോയതും കാരണമായി റോഡിലെ വളവുകളും താഴ്ചകളും അനധികൃത പാർക്കിങ്ങും അപകടത്തിന് കാരണമാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.