മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധിച്ച കേസിൽ പൗരാവകാശ പ്രവർത്തകനും മുൻ നക്സലേറ്റ് നേതാവുമായ ഗ്രോവാസു ജയില്‍ മോചിതനായി. ജാമ്യം സ്വീകരിക്കാതെ 47 ദിവസം ജയിലില്‍ കിടന്ന ഗ്രോ വാസുവിനെ തെളിവില്ലെന്ന് കണ്ടാണ് കുന്നമംഗലം കോടതി വിട്ടയച്ചത്. എട്ടു മാവോയിസ്റ്റുകളെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വെടിവച്ചുകൊന്നതിനെതിരായാണ് തന്റെ പ്രതിഷേധം എന്ന് ഗ്രോ വാസു പറഞ്ഞു. പിണറായി സര്‍ക്കാര്‍ 300 കോടി രൂപയ്ക്കു വേണ്ടിയാണ് ഇത് ചെയ്തത്. തന്റെ പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും ഗ്രോ വാസു നന്ദിയറിയിച്ചു.
കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ കമ്മ്യൂണിസ്റ്റ് സർക്കാർ വെടിവച്ചിട്ടെന്നു കുറ്റവിമുക്തനായി ജയിലിൽ നിന്നിറങ്ങിയ ഗ്രോ വാസു. കൊല്ലാൻ വേണ്ടി നെഞ്ചിനു തന്നെ നോക്കി വെടിവച്ചതായും ഏഴുകൊല്ലം ആ സംഭവത്തെ തമസ്കരിക്കാൻ അവർക്കു കഴിഞ്ഞതായും ഗ്രോ വാസു വിശദീകരിച്ചു. കൊലപാതകത്തെ സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം വണമെന്നും കൊലയാളികളെ ശിക്ഷിക്കണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു.
Magistrate court acquits human rights activist Grow Vasu