compensatory-job-gov

ആശ്രിത നിയമനത്തിനായുള്ള പുതിയ സര്‍ക്കാര്‍ മാനദണ്ഡങ്ങളെ എതിര്‍ത്ത് സര്‍വീസ് സംഘടനകള്‍. എയ്ഡഡ് മേഖലയെ ഒഴിവാക്കിയത് ശരിയായില്ല എന്ന അഭിപ്രയമാണ് ഭരണ– പ്രതിപക്ഷ സംഘടനകള്‍ക്കുള്ളത്. സര്‍വീസിലിരിക്കെ മരിക്കുന്ന വ്യക്തിയുടെ  13 വയസ്സു തികഞ്ഞ മക്കൾക്ക് മാത്രമാണ് ആശ്രിത നിയമനത്തിന് അര്‍ഹതയെന്ന വ്യവസ്ഥ പലരുടെയും അവസരം നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സര്‍വ്വീസിലിരിക്കെ മരിക്കുന്ന വ്യക്തിയുടെ 13 വയസ്സു തികഞ്ഞ മക്കൾക്ക് മാത്രമാകും ആശ്രിത നിയമനത്തിന് അര്‍ഹത എന്ന വ്യവസ്ഥയോടാണ് ഏറ്റവും എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത്.  ധാരാളം പേര്‍ക്ക് ഇതോടെ ജോലി ലഭിക്കാനുള്ള സാധ്യത ഇല്ലാതെയാകും എന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.   എട്ടുലക്ഷം രൂപ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും  ആശ്രിത നിയമനം  കിട്ടുക എന്ന  മാനദണ്ഡം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഏറ്റവും വലിയ വിമര്‍ശനം ഉയരുന്നത്  എയ്ഡ്ഡ് മേഖലക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്ന സര്‍ക്കാര്‍ തീരുാനത്തിനെതിരെയാണ്.

18 വയസ്സു കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും മാറ്റേണ്ടതാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. പ്രതിപക്ഷസംഘടനകളും ജോയിന്‍ര് കൗണ്‍സിലും  അഭിപ്രായം പറയുമ്പോഴും സിപിഎം അനുകൂല സംഘടനകള്‍ പരസ്യഅഭിപ്രായ പ്രകടനത്തിന് തയാറായിട്ടില്ല.

ENGLISH SUMMARY:

Service organizations oppose the new government guidelines for dependent appointments