kerala-secretariat
  • 15 വർഷം കഴിഞ്ഞ ഇരുചക്ര– മുച്ചക്രവാഹനങ്ങൾക്ക് 1350 രൂപയാകും
  • ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിയിലും വർധന
  • 23 ഇനം കോടതി ഫീസുകളും കൂടും

സംസ്ഥാനത്തെ വാഹനനികുതിയും ഭൂനികുതിയും കോടതി ഫീസും അടക്കമുള്ളവ നാളെ മുതൽ വർധിക്കും. ബജറ്റിൽ പ്രഖ്യാപിച്ച നിരക്ക് വർധനകളാണ് സാമ്പത്തിക വർഷത്തിന്റെ തുടക്കമായ നാളെ മുതൽ പ്രാബല്യത്തിൽ വരിക. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധന ഏപ്രിൽ മുതൽ ഉണ്ടാകും.  

15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കും നികുതി 900 രൂപയിൽ നിന്ന് 1350 രൂപയായാണ് വർധിക്കുന്നത്. ചെറുകാറുകൾക്ക് ഇപ്പോഴുള്ള 6400 രൂപ എന്നത് ഒമ്പതിനായിരത്തി അറുനൂറ് രൂപയായി വർധിക്കും.8600 രൂപ നികുതിയുള്ള കാറുകൾക്കുള്ള നികുതി ഇനിമുതൽ 12900 ആയിരിക്കും. നിലവിൽ 10600 രൂപ നികുതിയുള്ള കാറുകൾക്ക് ഇനിമുതൽ 15,900 രൂപ നൽകേണ്ടിവരും.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിയിലും വർധനവ് ഉണ്ടാകും 15 ലക്ഷം രൂപ വരെയുള്ള അഞ്ചു ശതമാനവും 15 മുതൽ 20 ലക്ഷം രൂപ വരെയുള്ള എട്ടു ശതമാനവും 20 ലക്ഷത്തിനും മേൽ 10 ശതമാനവും നികുതി നൽകണം ഇരുചക്ര മുഖചക്ര ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി നിലവിലുള്ള 5% ആയി തന്നെ തുടരും. ബസുകൾക്കുള്ള ത്രൈമാസ നികുതിയിൽ 10ശതമാനം കുറവ് വരും. 

ഭൂ നികുതിയിൽ 50 ശതമാനം വർധനവാണുണ്ടാവുക. 23 ഇനം കോടതി ഫീസുകളും വർദ്ധിക്കും. സർക്കാർ ജീവനക്കാരുടെ 21 ശതമാനം ക്ഷാമബത്ത കുടിശ്ശികയിൽ മൂന്ന് ശതമാനം ഏപ്രിൽ മുതൽ നൽകും എന്നിങ്ങനെയാണ് മാറ്റങ്ങള്‍.

ENGLISH SUMMARY:

Kerala's vehicle tax, land tax, and court fees will increase from tomorrow as per the budget. Two-wheelers, small cars, and other vehicles will see a significant tax hike.