• ‘ഇതിന് ഉച്ചനീചത്വവുമായോ ജാതി വിവേചനവുമായോ ബന്ധമില്ല’
  • ‘ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിര്‍ത്താന്‍ മറ്റുള്ളവരെ സ്പര്‍ശിക്കരുത്’
  • മറുപടിയുമായി അഖിലകേരള തന്ത്രി സമാജം

ക്ഷേത്രച്ചടങ്ങില്‍ ജാതിവിവേചനമെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി അഖിലകേരള തന്ത്രി സമാജം. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണ്. പൂജയ്ക്കായി എത്തുന്ന പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരേയും സ്പര്‍ശിക്കാറില്ല. അതിന്  ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസമില്ല. വിവാദമായ ക്ഷേത്രത്തിലും മേല്‍ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താന്‍ എത്തിയത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തി അയിത്തം ആചരണത്തിന്റെ ഭാഗമായല്ലെന്നും അഖിലകേരള തന്ത്രി സമാജം പ്രസ്താവനയില്‍ പറഞ്ഞു. 

 

Tantri Samaj responds to K Radhakrishnan's criticism