സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനോട് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ജയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. അതിനാല്‍ ജയന്‍ കൂടി പങ്കെടുക്കുന്ന നാളത്തെ ജില്ലാ കൗണ്‍സിലിലാകും വിശദീകരണം തേടുന്നത്.
പത്തനംതിട്ടയില്‍ നിന്നുള്ള വനിതാ അംഗത്തിന്‍റെ പരാതിയില്‍ പാര്‍ട്ടി ആദ്യം ഏകാംഗ കമ്മീഷനെയും പിന്നീട് നാലംഗ കമ്മീഷനെയും അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജയനോട് വിശദീകരണം തേടുന്നത്. പാര്‍ട്ടി അന്വേഷണത്തിനെ തുടര്‍ന്ന് കടുത്ത അതൃപ്തിയിലുള്ള ജയന്‍ സമീപകാലത്ത് പല പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു.
CPI will seek an explanation from Pathanamthitta district secretary AP Jayan