• കുന്നന്താനം പുല്ലാ‌‌ട് സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട്
  • പിന്‍വലിച്ചത് താനാണെന്ന് ബാങ്ക് സെക്രട്ടറി
  • പണം തിരികെ തരികെ വേണമെന്ന് നിക്ഷേപകര്‍

പത്തനംതിട്ട കുന്നന്താനത്തെ പുല്ലാ‌‌ട് സര്‍വീസ് സഹകരണ ബാങ്കിലും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മരിച്ചുപോയവരുടെ ബാങ്കിലെ നിക്ഷേപത്തുക വ്യാജ ഒപ്പിട്ട് പിന്‍വലിച്ചു. വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചത് താനാണെന്ന് ബാങ്ക് സെക്രട്ടറി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി നിരവധി നിക്ഷേപകരാണ് പണം തിരിച്ചെടുക്കാനാകാതെ പുല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ കയറിയിറങ്ങുന്നത്. ഇതിനിടെ മരിച്ചവരുടെയുള്‍പ്പെടെ അക്ക‍ൗണ്ടിലെ പണം വ്യാജ ഒപ്പിട്ട് ബാങ്ക് സെക്രട്ടറി കൈക്കലാക്കി. 2017 ഫെബ്രുവരി അഞ്ചിനാണ് പുല്ലാ‌‌ട് സ്വദേശി സക്കറിയയുടെ പിതാവ് കെഎസ് വര്‍ഗീസ് മരിച്ചത്. 2020 ജൂലായ് ആറിന് വര്‍ഗീസിന്‍റെ പേരിലുണ്ടായിരുന്ന 79600 രൂപ വ്യാജഒപ്പിട്ട് പിന്‍വലിച്ചു. സക്കറിയയുടെ ഭാര്യ സേറാഫിലിപ്പിന്‍റെ ചിട്ടിത്തുകയായ 1,90,000 രൂപയും വ്യാജ ഒപ്പിട്ട് പിന്‍വലിച്ചിട്ടുണ്ട്.

പുല്ലാട് സ്വദേശിയായ വിമുക്തഭടന്‍ എംഎസ് വര്‍ഗീസ് മൂന്നുലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഹൃദ്രോഗിയായ 83കാരന് ചികില്‍സയ്ക്കുള്ള പണം പോലും പിന്‍വലിക്കാനാകുന്നില്ല. മരിച്ചുപോയവരുടെ നിക്ഷേപത്തില്‍നിന്ന് മുന്‍ ബാങ്ക് സെക്രട്ടറി ആന്‍സി കുരുവിള പണം പിന്‍വലിച്ചതായി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിരുന്നു. തു‌ര്‍ന്ന് ആന്‍സി കുരുവിളയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് മുന്‍പാകെ ആന്‍സി കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. കുറ്റസമ്മതമല്ല പണം തിരികെ തരികയാണ് വേണ്ടതെന്നാണ് നിക്ഷേപകരുടെ ആവശ്യം.

The bank deposits of the deceased were withdrawn with forged signatures

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.