മുംബൈ ഗോരെഗാവ് വെസ്റ്റില്‍ കെട്ടിടത്തിന് തീപിടിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളടക്കം ഏഴുപേര്‍ മരിച്ചു. 51 പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നാണ് തീപടര്‍ന്നത് എന്നാണ് സൂചന. ശ്വാസംമുട്ടിയാണ് എല്ലാവരും മരിച്ചത്. പാര്‍പ്പിട സമുച്ചയത്തില്‍ ഉറങ്ങിക്കിടക്കുന്ന ആളുകളാണ് ദുരന്തത്തിനിരയായത്. പുലര്‍ച്ചെ മൂന്നുമണിയോടെ തീപടര്‍ന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് ആദ്യം തീപിടിച്ചു, ആ തീ സമീപത്തുണ്ടായിരുന്ന മാലിന്യങ്ങളിലേക്കും പിന്നീട് കെട്ടിടത്തിന്‍റെ ഏഴാംനിലവരെയും പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമടക്കം ഏഴുപേരാണ് മരിച്ചത്. 

 

പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ആകെ 51 പേര്‍ക്കാണ് പരുക്ക്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

 

Seven killed, 40 injured as massive fire breaks out at Goregaon building in Mumbai