indiansinisrael-09

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കണോ എന്നതിൽ തീരുമാനമെടുക്കാതെ കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് പിഎംഒയും വിദേശകാര്യമന്ത്രാലയവും. ഇന്ത്യയുടെ പിന്തുണ അനിവാര്യമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ പറഞ്ഞു.ഇസ്രയേലിന് നേരെയുള്ള ഹമസിന്റെ  അക്രമത്തില്‍ ഇറാന്‍റെ പങ്ക്  വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ഹമാസ് ഇസ്രയേലിന്‍റെ ഭൂപ്രദേശത്ത് കടന്നുകയറിയത് തെക്കന്‍ പ്രദേശങ്ങളില്‍ മാത്രമാണെന്നും ഇനിയും കാര്യങ്ങൾ കൈവിട്ടുപോകില്ലെന്നുമുള്ള ധാരണയാണ് ഇന്ത്യയ്ക്ക്. അതിനാല്‍ ഉടനടി ഒഴിപ്പിക്കല്‍ നടപടികളിലേക്ക് ഇന്ത്യ കടക്കില്ല. അതേസമയം തന്നെ പ്രധാനമന്ത്രിയുടെ ഓഫിസും വിദേശകാര്യമന്ത്രാലയവും നേരിട്ട് കാര്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നു. റോക്കറ്റ് ആക്രമണത്തില്‍ മലയാളി കെയര്‍ ഗിവര്‍ ഷീജയ്ക്ക് പരുക്കേറ്റതില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. മേഘാലായയിൽനിന്ന് ഇസ്രായേലിൽ പോയി കുടുങ്ങിയ 27 പേരും സുരക്ഷിതരായി ഈജിപ്ത് അതിർത്തി കടന്നതായി മുഖ്യമന്ത്രി കൊൺറാഡ് സാങ്മ അറിയിച്ചു. 

centre yet to decide on evacuation of Indians in israel

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.