കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായതായി മന്ത്രി വി. അബ്‍ദുറഹിമാന്‍. ഏറ്റെടുത്ത ഭൂമി ഒരാഴ്ചയ്ക്കുള്ളില്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിമാനത്താവള വികസനത്തിനായി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 76 ഭൂവുടമകളില്‍ നിന്നായി 12.5 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. എല്ല ഭൂവുടമകളും രേഖകളെല്ലാം സമര്‍പ്പിച്ചു, നഷ്ടപരിഹാരത്തുക നിര്‍ണയവും പൂര്‍ത്തിയായി. ഭൂരിഭാഗം പേർക്കും നഷ്ടപരിഹാരത്തുക കൈമാറിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ തുക അക്കൗണ്ടുകളിലെത്തും. പല തവണ വിമാനത്താവളത്തിനായി ഭൂമി വിട്ടുനൽകിയവരായതുകൊണ്ടു തന്നെ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഭൂവുടമകള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അവർ മുന്നോട്ടുവച്ച രണ്ട് നഷ്ടപരിഹാര പാക്കേജുകളും സർക്കാർ അംഗീകരിക്കുകയായിരുന്നു.
റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഭൂമി ഏറ്റെടുപ്പ് നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയത്. നഷ്ടപരിഹാരത്തിൻന്റെ കാര്യത്തില്‍ ഭൂവുടമകളുമായി തുടക്കത്തില്‍ അഭിപ്രായഭിന്നതകളുണ്ടായിരുന്നെങ്കിലും ചര്‍ച്ചകളിലൂടെ പരിഹരിക്കുകയായിരുന്നു.
Land acquisition for Karipur airport expansion completed
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.