karippor-flight

TOPICS COVERED

കരിപ്പൂർ വിമാനത്താവള റൺവേ നിർമാണം നിലച്ചു പോവുന്ന സ്ഥിതി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യവുമായി എയർപോർട്ട് അതോറിറ്റി ഉപദേശക സമിതി. പരിസരത്ത് പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് എൻ.ഒ.സി നൽകാൻ അടിയന്തര ഇടപെടൽ നടത്താനും ധാരണയായി. റെസ നിർമാണത്തിനായി കരാർ നൽകി 75 സ്ഥലങ്ങളിൽ മണ്ണെടുക്കാൻ ധാരണയായിട്ടുണ്ട്.  ജിയോളജിയുടെ അനുമതി ലഭിക്കാത്തത് നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മണ്ണെടുപ്പിനടക്കം ദേശീയപാത നിർമാണം പോലെ സർക്കാർ മുൻകയ്യെടുത്ത് പ്രത്യേക അനുമതി നൽകിയാൽ മാത്രമേ വിമാനത്താവള വികസനം പൂർത്തിയാക്കാനാവൂ.

വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ കൂടുതൽ വിമാന കമ്പനികളുമായി ചർച്ച നടത്താനും തീരുമാനമായി. വിമാനത്താവള പരിസരത്ത് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ എൻ ഒ സി നൽകുന്നില്ലെന്ന പരാതിക്ക് പരിഹാരമുണ്ടാക്കും

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതി പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായി.

Karipur airport runway construction will stop?: