panchayat-without-giving-pe
  • ‘കുടുംബശ്രീ’ ഭക്ഷണശാലയ്ക്ക് അനുമതി നല്‍കിയില്ല
  • കണ്ണാടി സഹ. ബാങ്കിന്റെ 60 ലക്ഷം രൂപ വായ്പയില്‍
  • മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ണാടി പഞ്ചായത്ത്

സിപിഎം നിയന്ത്രണത്തിലുള്ള പാലക്കാട് കണ്ണാടി സര്‍വീസ് സഹകരണ ബാങ്ക് അറുപത് ലക്ഷം രൂപ വായ്പ നല്‍കിയ ഹോട്ടലിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയോ കെട്ടിട നമ്പരോ ഇല്ല. പതിനൊന്ന് മാസം മുന്‍പ് സഹകരണമന്ത്രി ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്ത് നമ്പര്‍ നിഷേധിച്ചത്. വായ്പ അനുവദിക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാത്തതിനാലാണ് അനുമതി വൈകുന്നതെന്നും ബാങ്ക് അധികൃതര്‍.  

2022 നവംബര്‍ പതിനാലിനാണ് വടക്കുമുറിയില്‍ മന്ത്രി വി.എന്‍.വാസവന്‍ ഭക്ഷണശാല ഉദ്ഘാടനം ചെയ്തത്. കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിന്റെ അതിജീവന്‍ പ്രൊജക്റ്റിന്റെ ഭാഗമായുള്ള സംരംഭം. അറുപത് ലക്ഷം രൂപ വായ്പ. അടുത്തമാസം ഒന്നാം വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഭക്ഷണശാലയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ദേശീയപാതയോരത്തെ കെട്ടിടം റോഡില്‍ നിന്നും മതിയായ അകലത്തിലല്ലാത്തതിനാല്‍ പഞ്ചായത്ത് കെട്ടിട നമ്പരും നല്‍കിയിട്ടില്ല. 

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനമെന്നും ബാങ്കിന് പങ്കാളിത്തമില്ലെന്നും സെക്രട്ടറി. സ്ഥാപനത്തിന് അനുമതി നല്‍കാത്തത് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാത്തതിനാലെന്നും ആക്ഷേപം. ഭക്ഷണശാലയെന്ന നിലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാത്തത് ഗൗരവതരമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് തടസമുണ്ടായാല്‍ വായ്പാ തിരിച്ചടവിന്റെ കാര്യത്തിലും ബാങ്കിന് പ്രതിസന്ധിയുണ്ടാവും. 

Panchayat without giving permission to Kudumbashree hotel

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ