വിവാദമായതോടെ എം.എൻ.വിജയൻ സ്മൃതിയാത്രയുടെ വേദി മാറ്റി പുകസ. യാത്ര ഈ മാസം 17 ന് എടവിലങ്ങ് ചന്തയിൽ നിന്ന് തുടങ്ങാനാണ് പുതിയ തീരുമാനം. നേരത്തെ എം.എൻ.വിജയന്റെ കൊടുങ്ങല്ലൂരിലെ വീട്ടിൽ നിന്നും തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും പുകസ പുറത്തു വിട്ടിരുന്നു.

 

തീരുമാനത്തെ രൂക്ഷമായി വിമർശിച്ചും അനുമതി നിഷേധിച്ചും എംഎൻ വിജയന്റെ മകനും സാഹിത്യകാരനുമായ മകൻ വി.എസ്.അനിൽ കുമാർ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് നേതൃത്വം വേദി മാറ്റിയത്. പുകസ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സംഘടന എംഎൻ.വിജയൻ സ്മൃതി യാത്ര നടത്താനൊരുങ്ങുന്നത്..

 

Pukasa changed the venue of MN Vijayan Smriti Yatra

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ