ചിത്രം: google

ചിത്രം: google

തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരും ഡ്രൈവറുമാണ് മരിച്ചത്. ബെംഗളൂരു ദേശീയപാതയിൽ പക്രിപാളത്തുവച്ചാണ്  അപകടമുണ്ടായത്. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്ത് വച്ചും രണ്ടുപേര്‍ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് കാറിനുള്ളില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതശരീരങ്ങൾ  തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 

8 killed in car accident near Thiruvannamalai

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ