വെള്ളപ്പൊക്കം തടയാനുള്ള 'ഡച്ച് മോഡലിന്' എന്ത് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഒരൊറ്റ രാത്രി മഴ പെയ്താൽ മുങ്ങുന്ന നാടായി കേരളം മാറി. കാലാവസ്ഥ വ്യതിയാനം കേരളത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഗൗരവതാരമായി പഠിക്കണം. കേരളളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും കാലാവസ്ഥ വ്യതിയാനം അടിസ്ഥാനമാക്കി രൂപകല്പന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ മിന്നൽ പ്രളയത്തിൽ വെള്ളം കയറിയ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
VD Satheesan visit at waterlogged areas