തിരുവനന്തപുരത്തെ നിക്ഷേപതട്ടിപ്പ് കേസില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ പ്രതി. തിരുവനന്തപുരം ജില്ല അണ്‍ എംപ്ളോയീസ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിലെ തട്ടിപ്പിലാണ് മൂന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. സംഘത്തില്‍ നിക്ഷേപിച്ച പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന ശാന്തിവിള സ്വദേശി മധുസൂദനന്റെ പരാതിയിലാണ് കരമന പൊലീസ് കേസെടുത്തത്. സംഘം പ്രസിഡന്റ് രാജേന്ദ്രനും സെക്രട്ടറി നീലകണ്ഠനുമാണ് ഒന്നും രണ്ടും പ്രതികള്‍. ശിവകുമാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സംഘത്തില്‍ രൂപ നിക്ഷേപിച്ചതെന്നാണ് പരാതിക്കാരന്റെ ആരോപണം. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിേചര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലെ തട്ടിപ്പിനെതിരെ േനരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ശിവകുമാറിന്റെ വീടിന് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു..
VS Sivakumar is the third accused in Unemployment Co-operative society scam