പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരതം എന്ന് ഉപയോഗിക്കണം എന്ന നിര്‍ദേശത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എന്‍സിഈആര്‍ടി. ഇന്ത്യ എന്നത് ഒഴിവാക്കാനല്ല ഭാരതം എന്ന പേരുകൂടി പഠിപ്പിക്കണം എന്നാണ് പറഞ്ഞതെന്ന് ഉന്നതതല സമിതി അധ്യക്ഷന്‍ സി.െഎ െഎസക് വിശദീകരിച്ചു. നിര്‍ദേശത്തെ പ്രശംസിച്ച് ബിജെപിയും വിമര്‍ശിച്ച് പ്രതിപക്ഷപാര്‍ട്ടികളും രംഗത്തുവന്നു. കര്‍ണാടകയില്‍ നടപ്പാക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പ്രതികരിച്ചു.
എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരതം എന്ന് ഉപയോഗിക്കാന്‍ ചരിത്രകാരന്‍ സി.െഎ െഎസക് അധ്യക്ഷനായ സോഷ്യല്‍ സയന്‍സ് സമിതിയുടെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ചതായും എന്നാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നും വിവാദങ്ങളോട് അകലം പാലിച്ച് എന്‍സിഇആര്‍ടി വ്യക്തമാക്കി. ഭാരതം എന്ന പേര് ആത്മാഭിമാനം വളര്‍ത്തുമെന്ന് സമിതി അധ്യക്ഷന്‍.
േദശീയ വിദ്യാഭ്യാസ നയത്തിന് ബദലായി സംസ്ഥാന വിദ്യാഭ്യാസ നയം കൊണ്ടുവുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു. എന്‍സിഇആര്‍ടി സമിതി നിര്‍ദേശത്തെ കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും ആര്‍ജെഡിയും എതിര്‍ത്തു. ഭാരതം എന്നത് ജനിതകഘടനയിലുള്ളതാണെന്നും ജെഎന്‍യുവിലെ രാജ്യദ്രോഹമുദ്രാവാക്യങ്ങളെ പിന്തുണച്ചവരാണ് കോണ്‍ഗ്രസെന്നും ബിെജപി കുറ്റപ്പെടുത്തി.
No decision to use name Bharatham: NCERT