മിസോറം സന്ദര്‍ശനത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിൻമാറിയാതായി റിപ്പോർട്ട്. നാളെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി ഉദ്ഘാടനം ചെയ്യാനിരുന്നതാണ് പ്രധാനമന്ത്രി. മണിപ്പുർ കലാപത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടില്ലെന്ന് എൻഡിഎ ഘടകകക്ഷിയിൽപ്പെട്ട മുഖ്യമന്ത്രി സോറം തങ്ക പ്രഖ്യാപിച്ചിരുന്നു. മിസോറമിലെ മാമിത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി പ്രചാരണത്തിന് എത്തുമെന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതാക്കൾ അറിയിച്ചിരുന്നത്. മണിപ്പുരിൽ സ്ഥിതി ശാന്തമല്ലാത്തതും, അവിടേക്ക് പോകാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയൽസംസ്ഥാനമായ മിസോറമിലേക്ക് പോകുന്നതിലെ അനൗചിത്യവും കാരണമാണ് പ്രധാനമന്ത്രി സന്ദർശനം ഒഴിവാക്കിയെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേന്ദ്രത്തിൽ എൻഡിഎയുടെ ഘടകകക്ഷിയാണെങ്കിലും സംസ്ഥാനത്ത് ബിജെപിയും ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും പരസ്പരം പോരടിക്കുന്നവരാണ്. പ്രധാനമന്ത്രി എത്തില്ലെങ്കിലും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. കഴിഞ്ഞദിവസമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ബിജെപിയുടെ മിസോറം പ്രകടനപത്രിക പുറത്തിറക്കിയത്. മണിപ്പുർ സന്ദർശിക്കാൻ സമയമില്ലാത്ത പ്രധാനമന്ത്രിക്ക്, മിസോറമിൽ പോകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
PM Narendra Modi cancels Mizoram visit
വാര്‍ത്തകളുംവിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.