high-court

സര്‍ക്കാര്‍ കോളജുകളിലേക്കുള്ള പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിന് വീണ്ടും ഇന്‍റര്‍വ്യു നടത്താനുള്ള സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ.  അ‍ഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ആദ്യഘട്ടത്തില്‍ നിയമിക്കപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിലവില്‍ കോടതിയുടെ ഇടപെടല്‍. പുതിയ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താനായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. പ്രിൻസിപ്പൽ നിയമനത്തിലെ പരാതികൾ പരിശോധിക്കാൻ സർക്കാർ നേരത്തെ അപ്പീൽ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.