ഇസ്രയേലും ഹമാസും യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നുെവന്ന് ആവര്‍ത്തിച്ച് യു.എന്‍. ഗാസ സിറ്റിയില്‍ ഹമാസിന് നിയന്ത്രണം നഷ്ടമായെന്നും ഇന്നലെമാത്രം 50,000 പേര്‍ പലായനം ചെയ്തെന്നും ഇസ്രയേല്‍ സൈന്യം. താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യു.എസ്. സമ്മര്‍ദവും തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് വിമര്‍ശനവുമായി യു.എന്‍ വീണ്ടും രംഗത്തെത്തിയത്. ബന്ദികളെ വച്ച് വിലപേശുന്ന ഹമാസ് നടപടിയും ഹമാസിനെതിരായ നീക്കത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ശിക്ഷിക്കുന്ന ഇസ്രയേല്‍ നടപടിയും യുദ്ധക്കുറ്റമാണെന്ന് യു.എന്‍. മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ഗാസയിലെ മരിച്ചുവീഴുന്ന സാധാരണക്കാരുടെ എണ്ണം കാണുമ്പോള്‍ ഇസ്രയേല്‍ സൈനിക നടപടിയില്‍ കാര്യമായ പിഴവുണ്ടായെന്ന് വ്യക്തമാണെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും പറഞ്ഞു.
അതിനിടെ ഗാസ സിറ്റിയില്‍ ഹമാസിന്റെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. നഗരത്തിലേക്ക് പ്രവേശിച്ച സൈന്യം ഏതാനും ദിവസമായി ശക്തമായ ആക്രമണം തുടരുകയാണ്. 130 ഭൂഗര്‍ഭ ടണലുകള്‍ തകര്‍ത്തു. ഇന്നലെ മാത്രം 50,000 പേര്‍ പ്രദേശത്തുനിന്ന് പലായനം ചെയ്തെന്നും ഐ.ഡി.എഫ്. പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഹമാസ് പ്രതികരിച്ചു. അതിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യു.എസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
ആറ് യു.എസ്. പൗരന്‍മാര്‍ ഉള്‍പ്പെടെ 12 ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയാറകണണെന്നും പരകരം ഇസ്രയേല്‍ മൂന്നുദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുമാണ് യു.എസ്. മുന്നോട്ടുവച്ച നിര്‍ദേശം. എന്നാല്‍ ഇത് അഭ്യൂഹം മാത്രമാണെന്നും വെടിനിര്‍ത്തല്‍ പരിഗണനയില്‍ ഇല്ലെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയ സി.ഐ.എ തലവന്‍ വില്യം ബേണ്‍സ് നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഈജിപ്തും ഖത്തറും സന്ദര്‍ശിച്ച ബേണ്‍സ് ജോര്‍ദാനിലും യു.എ.ഇയിലും എത്തും.
UN accuses both Israel and Hamas of committing war crimes