റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുമ്പാകെ റിവ്യൂ പെറ്റിഷൻ സമർപ്പിച്ചു. നാല് കമ്പനികളില്‍ നിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന കരാര്‍ പുഃസ്ഥാപിക്കണമെന്നാവശ്യം. ഹര്‍ജി സമര്‍പ്പിച്ചത് അപലറ്റ് ട്രിബ്യൂണല്‍ വിധി വന്ന് 11ാം ദിവസം.കെഎസ്ഇബിയുടെ മെല്ലപ്പോക്കിനെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. കരാർ പുനസ്ഥാപിക്കുന്നതിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഉടൻ തീരുമാനമുണ്ടാകും. റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന് വൈദ്യുതി നിയമത്തിലെ ചട്ടം 108 പ്രകാരം മന്ത്രിസഭ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
KSEB filed a review petition