ഹിജാബ് നിരോധന വിഷയത്തില്‍ കര്‍ണാട സര്‍ക്കാര്‍ നിലപാട് മാറ്റി. സര്‍ക്കാര്‍ മത്സര പരീക്ഷകള്‍ നടത്തുന്ന കര്‍ണാടക എക്സാമിനേഷന്‍ ബോര്‍ഡ് ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി. ഹിജാബ് എന്നതിനു പകരം എല്ലാതരത്തിലുള്ള തലമറയ്ക്കലുകളും വിലക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഒക്ടോബര്‍ 23ന് ഹിജാബ് നിരോധനം ഒഴിവാക്കുമെന്ന് ബോര്‍ഡിന്റെ ചുമതലയുള്ള ഉന്നത വിദ്യഭ്യാസ മന്ത്രി സുധാകര്‍ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.  ഹിജാബ് നിരോധനം വിദ്യാര്‍ഥിനികളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഇന്നലെയാണു പുതിയ ഉത്തരവ് ഇറങ്ങിയത്. ഏതുസാഹചര്യത്തിലാണു പുതിയ ഉത്തരവെന്നു വ്യക്തമല്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Congress Government of Karnataka bans hijab in recruitment examinations