aluva-parents-4
  • ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണംതട്ടി
  • തട്ടിയെടുത്തത് 1,20,000 രൂപ; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി
  • വാടകവീട് എടുത്തുനല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എയെയും പറ്റിച്ചു

ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് വീണ്ടും നീതികേട്. കുടുംബത്തിനെ കബളിപ്പിച്ച്  എറണാകുളം ജില്ലാ മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവായ മുനീറാണ് നാടിനുതന്നെ നാണക്കേടുണ്ടാക്കി സഹായധനം തട്ടിയെടുത്തത്. വിഷയം വിവാദമായതോടെ വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ട മുനീർ പിന്നീട് പണം തിരികെ നൽകി തടിയൂരി.

പെൺകുട്ടി കൊല്ലപ്പെട്ട് കുടുംബം  തീരാദുഖത്തിലായ ദിവസങ്ങളിലാണ് പലകാരണങ്ങൾ പറഞ്ഞ് മുനീർ എന്നയാൾ പണം തട്ടിയെടുത്തത്. ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതം മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പെൺകുട്ടിയുടെ അച്ഛനിൽ നിന്ന് മുനീർ വാങ്ങിയത്. ഇതിനിടെ പറ്റിക്കപ്പെട്ടുവെന്ന തോന്നലിൽ അൻവർ സാദത്ത് എംഎൽഎയെ ബന്ധപ്പെട്ടു. 

ഇതിനിടെ കുടംബത്തിന് വാടകയ്ക്ക് വീടെടുത്ത് നൽകിയ എംഎൽഎ അഡ്വാൻസായി നൽകിയ തുകയും മുനീർ മുക്കി. വാർത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ആരോപണ വിധേയൻ കുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. മാധ്യമങ്ങളോട് കളവപറയണമെന്ന് ആവശ്യം പക്ഷെ കുട്ടിയുടെ അച്ഛൻ തള്ളി. ഇതുൾപ്പെടെ മാധ്യമങ്ങൾ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കയ്യിൽ അമ്പതിനായിരം രൂ കൊടുത്തുവിട്ട് മുനീർ തടിയൂരുകയായിരുന്നു .

Aluva child parents complinte against mahila congress leaders husband