pinarayi-vijayan-03

നവ കേരള സദസ്സിനായി വാങ്ങിയ അത്യാധുനിക ബെൻസ് ബസിലെ ആദ്യ സീറ്റ് മുഖ്യമന്ത്രിക്ക്. ബസ്സിന്റെ ബോഡി നിർമാണത്തിന് മാത്രം ചെലവായത് 66 ലക്ഷം രൂപ. കെഎസ്ആർടിസി ബസുകൾക്കുള്ള കെ.എൽ. 15 റജിസ്ട്രേഷനാണ് ബസ്സിന് നൽകുന്നത്. നവ കേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിന് ബസ് വാങ്ങാൻ ഒരു കോടി 5 ലക്ഷത്തി ഇരുപതിനായിരം രൂപ ട്രഷറി നിയന്ത്രണം മറികടന്ന് അനുവദിച്ചതോടെയാണ് ബസിന്റെ വിവരങ്ങൾ ഗതാഗതമന്ത്രിക്ക് തന്നെ പങ്കുവയ്ക്കേണ്ടിവന്നത്. 

 

എന്നാൽ, കാരവൻ മാതൃകയിലുള്ള സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. 25 സീറ്റുകളിൽ   ഏറ്റവും മുന്നിലുള്ള പ്രത്യേക സീറ്റ്  മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സീറ്റ് എങ്ങോട്ടുവേണമെങ്കിലും തിരിക്കാവുന്ന ഓട്ടോമാറ്റിക് റിക്ലൈനിങ് സീറ്റാണ്. പിന്നിലുള്ള മന്ത്രിമാരോട് സംസാരിക്കാനാണിത്. ബയോ ടോയ്‌ലറ്റിന് പുറമേ ഫ്രിജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാൻ പ്രക്യേക സ്ഥലം , വാഷ് ബെയ്സിൻ എന്നിവയും ബസിലുണ്ട്. ബസിനായി അനുവദിച്ച ഒരു കോടി അഞ്ച് ലക്ഷത്തിൽ 44 ലക്ഷം രൂപയാണ് ബെൻസിന്റെ ഷാസിയുടെ വില. ബാക്കി തുക ബോഡി നിർമാണത്തിന് ആണ്. ബസിൽ മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ രണ്ട് സഹായികളുണ്ട്. ഇവർക്കുള്ള പ്രത്യേക പരിശീലനം കെഎസ്ആർടിസി നൽകി. കെ.എസ്.ആർടിസിയുടെ കെ.എൽ 15 റജിസ്ട്രേഷൻ ലഭിക്കുന്ന ബസ് നവകേരള സദസ്സിനു ശേഷം ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും എന്നാണ് സർക്കാർ പറയുന്നത്. 

 

Facilities including bio toilet and fridge in luxury bus for navakerala sadas