വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുകൊമ്പൻ പടയപ്പ. ദേവികുളം ലോക്ക് ഹാർട്ട് എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം മേഖലയിൽ തുടർന്ന ആന പരിഭ്രാന്തി സൃഷ്ടിച്ചു. രാവിലെയോടെ പടയപ്പ തിരികെ കാട് കയറി. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത്.