പരിപാടി തുടങ്ങാന്‍ വൈകിയതും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ വൈകിയതും പാളിച്ചയായി കണ്ടെത്തിയെന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍.  ഓഡിറ്റോറിയത്തിലേക്ക് കുത്തനെയുള്ള പടികളും അപകടത്തിന്  കാരണമായിട്ടുണ്ട്.പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ കൂട്ടത്തോടെ കയറി. രേഖാമൂലം പൊലീസിനെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പൊലീസില്‍ അറിയിച്ചിരുന്നു. അധ്യാപകരടക്കം സ്ഥലത്തുണ്ടായിരുന്നെന്നും വൈസ് ചാന്‍സലര്‍ പി.ജി ശങ്കരന്‍ പറഞ്ഞു.

 

വിദ്യാര്‍ഥികള്‍ക്കുപുറമെ  പുറത്തുനിന്നുള്ള കാണികളും തിക്കിക്കയറിയാതാണ് ദുരന്തത്തിന് കാരണമെന്ന് കുസാറ്റ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ബേബി. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നടത്തുന്ന പരിപാടി എല്ലാവര്‍ഷവും നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.