കുസാറ്റ് സംഗീതനിശയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. മരിച്ച വിദ്യാര്‍ഥികളില്‍ സാറാ തോമസിന്‍റെ മൃതദേഹം കുസാറ്റില്‍ പൊതുദര്‍ശനത്തിവ് വച്ചിരിക്കുകയാണ്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. മരിച്ച മറ്റു മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആല്‍വിന്‍ ജോസഫിന്‍റെ മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോയി. പറവൂര്‍ സ്വദേശി ആന്‍ റിഫ്റ്റയുടെ സംസ്കാരം ഇറ്റലിയില്‍ നിന്ന് അമ്മ എത്തിയശേഷമായിരിക്കും. അതുവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കും.
38 പേരാണ് വിവിധ ആശുപത്രികളിലായി പരുക്കേറ്റ് ചികിത്സയിലുള്ളത്. രണ്ടുപേരുടെനില അതീവഗുരുതരമാണ്.