cusat-stampede-hc-18

കുസാറ്റില്‍ ഗാനമേളയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിച്ചു. പരിപാടിക്കായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും തന്നെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജി ഫെബ്രുവരി 2 ന് വീണ്ടും പരിഗണിക്കും.

 

അതേസമയം, പരിപാടിയുടെ സംഘാടനത്തില്‍ അധ്യാപകര്‍ അശ്രദ്ധ കാട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്യാംപസുകളിൽ കുട്ടികൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്‌യു ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മാർഗരേഖയുടെ പകർപ്പ് ഹാജരാക്കാൻ കോടതി നിർദേശം നൽകി. ദുരന്തത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച് സർക്കാരിനോട് കോടതി റിപ്പോർട്ട് തേടി. സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തെക്കുറിച്ച് സർവകലാശാലയും റിപ്പോർട്ട് നൽകണം. 

 

Former principal demands judicial probe in Cuast stampede