എസ്.എഫ്.ഐ മുന്‍ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുള്ള പ്രവേശനത്തില്‍ നടപടിയുമായി കേരള സർവകലാശാല. കായംകുളം എം.എസ്.എം കോളജ് പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം സർവകലാശാല റദ്ദാക്കി. നിഖിൽ തോമസിന്റെ പ്രവേശനത്തിന് സഹായിച്ച അധ്യാപകര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശം‌ നല്‍കി. കോളജിന് ഗുരുതര വീഴ്ച ഉണ്ടായി എന്ന് സർവകലാശാല നിരീക്ഷിച്ചു. എസ്.എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി ഹാജരാക്കി കഴിഞ്ഞ വര്‍ഷമാണ് കായംകുളം എംഎസ്എം കോളേജില്‍ എം കോം പ്രവേശനം നേടിയത്. തട്ടിപ്പ് പിടിക്കപ്പെടുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Action taken against principal in former SFI leader fake certificate case