• പ്രിന്‍സിപ്പലിന്‍റെ ചേംബറില്‍ രാവിലെ ഒന്‍പതു മണിക്ക്
  • വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം
  • റീകൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു

തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന്. പ്രിന്‍സിപ്പലിന്‍റെ ചേംബറില്‍ രാവിലെ ഒന്‍പതു മണിക്ക് നടക്കും. വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. റീകൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ കോളജിന്റെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. സര്‍വകലാശാല പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം അസാധു വോട്ടുകള്‍ വേര്‍തിരിക്കും. എന്നിട്ടാകും വോട്ടെണ്ണുക.

ആദ്യവോട്ടെണ്ണലിൽ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 896 വോട്ടുകളും എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. എന്നാൽ റീകൗണ്ടിങ്ങിൽ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടിയതോടെ 10വോട്ടുകൾക്ക് അനിരുദ്ധൻ ജയിച്ചതായി പ്രഖ്യാപിച്ചു. തുടർന്നാണ് വോട്ടെണ്ണലിൽ ക്രമക്കേടാരോപിച്ച് ശ്രീക്കുട്ടൻ ഹർജി നൽകിയത്.

Thrissur Kerala Varma College Union Election Recounting on December 2