TOPICS COVERED

കേരള സര്‍വകലാശാലയില്‍  എസ്.എഫ്.ഐയും വൈസ് ചാന്‍സലറും തമ്മിലുള്ള  പോര് തുടരുന്നു.  വിസിയെ തടയുമെന്ന എസ്.എഫ്.ഐ ഭീഷണിയെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗം വിസി മാറ്റിവെച്ചു.  വിദ്യാര്‍ഥിയൂണിയന്‍ സത്യപ്രതിജ്ഞചെയ്യാന്‍ അനുവദിക്കും വരെ സമരം തുടരുമെന്നാണ് എസ്.എഫ്. ഐ യുടെ നിലപാട്.

സര്‍വകലാശാല യൂണിയനിലേക്ക്ജയിച്ചു വന്നവരെ  സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കും വരെ സമരം തുടരുമെന്നാണ് എസ്.എഫ്.ഐ പറയുന്നത്.   സര്‍വകലാശലയുടെ ആസ്ഥാനത്തിന് മുന്നില്‍ അനധികൃതമായി ഉയര്‍ത്തിയ സമര പന്തല്‍ പൊളിച്ചേ മതിയാകൂ എന്ന് വിസി ഡോ.മോഹനന്‍കുന്നുമ്മലും പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ കടുത്തത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ വിസി വന്നാല്‍  എസ്.എഫ് .ഐ തടയുമെന്ന് പൊലീസ് അറിയിച്ചതോടെ   വിസി യോഗത്തിന് എത്തിയില്ല. ഒപ്പം സിന്‍ഡിക്കേറ്റ് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. യോഗം മാറ്റിവെച്ചതോടെ  സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ വിസിക്കെതിരെ ഒരുകൂട്ടം പരാതികളുമായി രംഗത്തെത്തി. 

യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ , കെ.എസ്.യു സംഘര്‍ഷം ഉണ്ടാകുകയും തിരഞ്ഞെടുപ്പ് രേഖകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനാല്‍ വിസി വിജ്ഞാപനം ഇറക്കിയില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നിര്‍ദേശം വരും വരെ യൂണിയന്‍രൂപീകരിക്കാന്‍ സര്‍വകലാശാല  അധികൃതര്‍ക്കാകില്ല. 

ENGLISH SUMMARY:

The conflict between the SFI and the Vice-Chancellor continues at Kerala University.