governor30

കണ്ണൂര്‍ വി.സി നിയമനം മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ സമ്മര്‍ദം മൂലമെന്ന് ഗവര്‍ണര്‍ . ഉന്നതവിദ്യാഭ‌്യാസമന്ത്രിയെ കരുവാക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നുകണ്ട് കണ്ണൂര്‍ തന്‍റെ നാടാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ നിയമോപദേശകന്‍ വന്നുകണ്ടു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ താന്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ആഗ്രഹത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവണര്‍ കുറ്റപ്പെടുത്തി. 

 

സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. റിവ്യു ഹര്‍ജി നല്‍കില്ല. നാളെ ഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിക്കും. പുനര്‍നിയമനത്തില്‍ തെറ്റ് തോന്നിയിട്ടില്ല. താന്‍‌ ആവശ്യപ്പെട്ടിട്ടല്ല നിയമനം നടത്തിയത്. ഗവര്‍ണറോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 

 

നിയമനം ചട്ടവിരുദ്ധമെന്നു കോടതി

 

കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. 

വിധി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് വിധി. നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു . 

നിയമനം ചട്ടവിരുദ്ധമാണെന്നും സിലക്ഷന്‍ കമ്മിറ്റി വേണ്ടതല്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റേതു അനാവശ്യ ഇടപെടലാണ്. ഗവര്‍ണറുടെ വിജ്ഞാപനം അട്ടിമറിച്ചു . നിയമനാധികാരം ചാന്‍സലര്‍ക്കു മാത്രമാണ്. പുറമേ നിന്നുള്ള ഇടപെല്‍ നിയമവിരുദ്ധമാണ്. ചാന്‍സലറെന്ന അധികാരം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്തെന്ന് ഗവര്‍ണറെ വിമര്‍ശിച്ച് കോടതി പറഞ്ഞു. നിയമനത്തിന് സമ്മര്‍ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ തന്നെ പറ‍ഞ്ഞിരുന്നു. 

 

SC quashes re-appointment of Gopinathan Ravindran as Kannur VC