തൃശൂരിലെ നവകേരള സദസിന് വേദിയായി സുവോളദിക്കല്‍ പാര്‍ക്ക് അനുവദിച്ചതിനെതിരെ ഹൈക്കോടതി. പരിപാടിക്ക് മൈക്കും സ്പീക്കറും ഉപയോഗിക്കില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് അവയുടെ ഉപയോഗത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കിയെന്നും കോടതി അനുവദിക്കുന്നില്ലെങ്കില്‍ വേദി മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു.  മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്  സംരക്ഷിതമേഖലയിലാണെന്നും  പരിപാടി നടക്കുന്നത് പാര്‍ക്കിങ് ഏരിയയിലെന്നും ഡയറക്ടര്‍ കീര്‍ത്തി ഐഎഫ്എസ് കോടതിയെ അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു. കേസ് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും . വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

High court against Navakerala sadas's venue at Zoological park