nimishapriyamotheryemen-01

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ സന്ദര്‍ശിക്കാന്‍ അമ്മ പ്രേമകുമാരിക്ക് യാത്രാനുമതി ഇല്ല. യെമനിലേക്കുള്ള യാത്ര തല്‍ക്കാലം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.  നിമിഷപ്രിയയുടെ അമ്മ, മകള്‍, മറ്റ് രണ്ടുപേര്‍ എന്നിവരാണ് യാത്രാനുമതി തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വിവരം ആരാഞ്ഞിരുന്നു. ഇതോടെയാണ് യെമനിലെ ആഭ്യന്തരകാര്യങ്ങള്‍ യാത്രയ്ക്ക് അനുകൂലമല്ലെന്നും നയതന്ത്രബന്ധം സുഗമമല്ലെന്നും വിദേശകാര്യമന്ത്രാലയം കത്ത് മുഖേനെ കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയെങ്കിലും കേസ് വളരെ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.

യെമനലെത്തി ദയാധനം കൈമാറിയാല്‍ നിമിഷയെ മോചിപ്പിക്കാനാകുമോ എന്നതില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകള്‍ തേടിയാണ് നിമിഷപ്രിയയുടെ അമ്മ യാത്രയ്ക്ക് ഒരുങ്ങിയത്. ശരീഅത്ത് നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുക കൊല്ലപ്പെട്ട അബ്ദുമഹ്ദിയുടെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്ന തരത്തില്‍ വാദമുയര്‍ന്നിരുന്നു. ഇനി  യെമൻ യെമൻ രാഷ്ട്രത്തലവനു മാത്രമേ വധശിക്ഷ ഒഴിവാക്കുന്നതിനായി സാധിക്കുകയുള്ളൂ. യെമന്‍ പൗരൻ തലാൽ അബ്ദുമഹ്ദിയെ 2017 ൽ കൊലപ്പെടുത്തിയെന്ന കേസിലാണു നിമിഷപ്രിയ‌യ്ക്കു വധശിക്ഷ വിധിച്ചത്. അപ്പീൽ ഹർജി മേൽക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് നിമിഷപ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.

 

MEA denies travel premission to Nimishapriya's mother