• എസ്ബിഐയില്‍ നിന്നും വായ്പയെടുത്തത് 14 കോടി
  • ഫ്ളാറ്റുകള്‍ വിറ്റുപോയിട്ടും വായ്പ തിരികെ അടച്ചില്ല
  • വായ്പയെടുത്തത് മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍

എസ്ബിഐയില്‍നിന്ന് 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദിനെ ഇഡി അറസ്റ്റുചെയ്തു. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് വായ്പയെടുത്തത് . ഫ്ലാറ്റുകള്‍  വിറ്റുപോയെങ്കിലും വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

മൂന്നുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് വായ്പയെടുത്തത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഫ്ലാറ്റുകള്‍ വിറ്റുപോയിട്ടും പണം തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ബാങ്ക് പരാതിപ്പെട്ടത്. ആദ്യം സിബിഐയാണ് കേസ് അന്വേഷിച്ചത്. എംഡിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഹീരയുടെ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയും പലരേയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. 12 കോടിയുടെ നഷ്ടം വായ്പയില്‍ എസ്ബിഐയ്ക്ക് ഉണ്ടായെന്നാണ് കണക്ക്. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. 

ED arrests Heera constructions MD for loan fraud case