കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപറ്റിയെന്നതില്‍ ഹൈക്കോടതി നോട്ടിസ് വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടിസയച്ചെന്നതില്‍ വേവലാതിപ്പെടേണ്ടത് താനല്ലേയെന്നും മാധ്യമപ്രവര്‍ത്തകര്‍ അല്ലല്ലോയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനുമുള്‍പ്പടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടിസയയ്ക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എതിര്‍കക്ഷികളെ കേള്‍ക്കാതെ അന്വേഷണം വേണോയെന്ന് പറയാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
CM Pinarayi Vijayan on high court notice