സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസ്സിന്‍റെ വിളംബര ജാഥയില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പലിന്റെ ഉത്തരവ്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാമ്പാടിയില്‍ വച്ചാണ് വിളംബര ജാഥ. എന്നാല്‍ ഉത്തരവ് വിവാദമായതിന് പിന്നാലെ സഹകരിക്കാനാണ് പറഞ്ഞതെന്നും പങ്കെടുക്കാന്‍ പറഞ്ഞിട്ടില്ലെന്നുമുള്ള വിചിത്ര വിശദീകരണമാണ് പ്രിന്‍സിപ്പല്‍ നല്‍കിയത്. അതേസമയം കോളജ് പ്രവർത്തിക്കുന്ന സമയത്ത് എങ്ങനെ സഹകരിക്കണമെന്നാണ് വിദ്യാർഥികളുടെയും ജീവനക്കാരുടെയും മറുചോദ്യം.ഡിസംബർ 13നാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ നവ കേരള സദസ്സ് പരിപാടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
RIT pricipal issues circular to ensure participation for Navakerala sadas process,